റഷ്യയില്‍ 27,100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 22,42,633 ആയി
മോസ്‌കോ: റഷ്യയില്‍ 27,100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 22,42,633 ആയതായി ഫെഡറല്‍ റെസ്‌പോണ്‍സ് സെന്‍റര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് 510 പേര്‍ കൊവിഡ് മൂലം മരിച്ചു. ഇതോടെ റഷ്യയിലെ കൊവിഡ് മരണ നിരക്ക് 39,068 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 5,917 പേര്‍ക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,296 പേർ രോഗമുക്തരായി. ഇതുവരെ രാജ്യത്ത് 1,739,470 പേരാണ് രോഗമുക്തരായത്.