മോസ്കോ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയിൽ 14,231 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,340,409 ആയതായി അധികൃതർ അറിയിച്ചു.
റഷ്യയിൽ 14,231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - രാജ്യത്തെ കൊവിഡ് കേസുകൾ
239 പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ റഷ്യയിലെ കൊവിഡ് മരണസംഖ്യ 23,205 ആയി ഉയർന്നു.
റഷ്യയിൽ 14,231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മോസ്കോയിലാണ് ഏറ്റവും ഉയർന്ന വർദ്ധനവ് (4,618) റിപ്പോർട്ട് ചെയ്തത്. സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 602 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 239 പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ റഷ്യയിലെ കൊവിഡ് മരണസംഖ്യ 23,205 ആയി ഉയർന്നു.7,920 കൊവിഡ് രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 1,039,705 ആയി.