കേരളം

kerala

ETV Bharat / international

റഷ്യയിൽ 10,407 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

റഷ്യയിൽ ഏറ്റവും അതികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മോസ്കോ നഗരത്തിൽ നിന്നുമാണ്.

Russia Covid  Russia Covid news  Russia Covid tally  റഷ്യ കൊവിഡ്  റഷ്യ കൊവിഡ് വാർത്ത  റഷ്യ കൊവിഡ് കണക്ക്
റഷ്യ കൊവിഡ്

By

Published : Jun 9, 2021, 11:57 PM IST

മോസ്‌കോ: റഷ്യയിൽ ജൂൺ ഒമ്പതിന് 10,407 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് ഏഴിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,156,250 ആയി ഉയർന്നു.

Also Read:12 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഫൈസർ

399 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 124,895 മരണങ്ങളാണ് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. 9,814 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,761,899 ആയി.

Also Read:അവികസിത രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ ഉറപ്പാക്കാൻ അഭ്യർഥിച്ച് ഐക്യരാഷ്ട്ര സഭ

രാജ്യത്തെ ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത് മോസ്കോയിൽ നിന്നാണ്. 4,124 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മോസ്കോയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മോസ്കോയിൽ മാത്രം കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,209,214 ആയി. ഇതുവരെ 141.1 ദശലക്ഷം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ആകെ നടത്തിയിട്ടുള്ളതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details