കേരളം

kerala

By

Published : Dec 7, 2020, 2:42 PM IST

Updated : Dec 7, 2020, 2:58 PM IST

ETV Bharat / international

24 മണിക്കൂറിനിടെ റഷ്യയില്‍ 28,142 കൊവിഡ് ബാധിതര്‍; 456 മരണം

456 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,597 ആയി ഉയർന്നു. ഇതുവരെ 19,56,588 പേര്‍ കൊവിഡ് മുക്തരായതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു

Russia records 28,142 COVID-19 cases in past 24 hours, 456 deaths  Russia records 28,142 COVID-19 cases in past 24 hours  456 deaths  COVID-19  Russia  24 മണിക്കൂറിനിടെ റഷ്യയില്‍ 28,142 കൊവിഡ് ബാധിതര്‍; 456 മരണം  24 മണിക്കൂറിനിടെ റഷ്യയില്‍ 28,142 കൊവിഡ് ബാധിതര്‍  456 മരണം  റഷ്യ  കൊവിഡ്-19
24 മണിക്കൂറിനിടെ റഷ്യയില്‍ 28,142 കൊവിഡ് ബാധിതര്‍; 456 മരണം

മോസ്‌കോ: കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയിൽ 28,142 കൊവിഡ് -19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,88,912 ആയി. അതേസമയം രോഗബാധിതരില്‍ പലര്‍ക്കും ലക്ഷണങ്ങളൊന്നും ഇല്ലെന്ന് ആരോഗ്യ കേന്ദ്രം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇത് 29,039 ആയിരുന്നു.

7,279 പുതിയ വൈറസ് കേസുകളാണ് മോസ്കോയില്‍ മാത്രം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 7,512 ആയിരുന്നു. റഷ്യൻ തലസ്ഥാനമായ സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 3,741 കേസുകളുണ്ട്. 456 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,597 ആയി ഉയർന്നു. ഇതുവരെ 1,956,588 പേര്‍ കൊവിഡ് മുക്തരായതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Last Updated : Dec 7, 2020, 2:58 PM IST

For All Latest Updates

ABOUT THE AUTHOR

...view details