നിക്കോസിയ: കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ പ്രകൃതി വാതക ശേഖരണവുമായി ബന്ധപ്പട്ട് തുർക്കിയും ഗ്രീസും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.
ഈ മേഖലയിലെ സ്ഥിതി മോസ്കോ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പരസ്പര സ്വീകാര്യമായ പരിഹാരങ്ങൾ കാണാൻ ഇരു കക്ഷികളുമായും ആശയ വിനിമയം ആരംഭിക്കാൻ തയ്യാറാണെന്നും ലാവ്‌റോവ് പറഞ്ഞു.