കേരളം

kerala

ETV Bharat / international

റഷ്യയിൽ 24 മണിക്കൂറിനിടെ 11,656 കൊവിഡ് രോഗികൾ - മോസ്കോ

രാജ്യത്ത് ഇതുവരെ 2,21,344 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്

COVID-19  COVID-19 Pandemic  Coronavirus  Coronavirus toll in Russia  റഷ്യ  റഷ്യയിൽ 24 മണിക്കൂറിനിടെ 11,656 കൊവിഡ് രോഗികൾ  മോസ്കോ  കൊവിഡ് രോഗികൾ
റഷ്യയിൽ 24 മണിക്കൂറിനിടെ 11,656 കൊവിഡ് രോഗികൾ

By

Published : May 11, 2020, 6:16 PM IST

മോസ്‌കോ: റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,656 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടർച്ചയായി ഒമ്പതാം ദിവസമാണ് പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. 2,21,344 പേർക്കാണ് റഷ്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,009 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 39,801 ആളുകൾ രോഗ മുക്തരായി.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള മോസ്‌കോയില്‍ കഴിഞ്ഞ ദിവസം 6,169 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,15,909 കേസുകളാണ് മോസ്‌കോയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2,47,842 ആളുകളാണ് രാജ്യത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. 5.6 ദശലക്ഷത്തിലധികം ആളുകളുടെ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.

ABOUT THE AUTHOR

...view details