കേരളം

kerala

ETV Bharat / international

വീണ്ടും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; ഒഴിപ്പിക്കലിന് സുരക്ഷിത ഇടനാഴികള്‍

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ നിലവില്‍ വരിക

russian ukraine war  russian ukraine conflict  russian ukraine news  vladimir putin  Russia announces ceasefire  humanitarian corridor ukraine  റഷ്യ യുക്രൈൻ യുദ്ധം
വീണ്ടും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

By

Published : Mar 9, 2022, 7:26 AM IST

മോസ്കോ: ഒഴിപ്പിക്കലിനായി കീവ് ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിൽ വീണ്ടും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. കീവ്, ചെർണിഹിവ്, സുമി, ഖാർകിവ്, മരിയുപോൾ, സപ്പോരിജിയ എന്നിവടങ്ങളിലാണ് വെടിനിർത്തൽ. കുടങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ മാനുഷിക ഇടനാഴികള്‍ തുറക്കുന്നതിന് തയ്യാറാണെന്നും റഷ്യ അറിയിച്ചു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ നടപ്പക്കാകുക. അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും റഷ്യ ഇന്നലെയും ആക്രമണം തുടർന്നതായാണ് റിപ്പോർട്ടുകള്‍. സ്ഫോടനം ഉണ്ടായതിനെ തുടർന്ന് സുമിയിൽ നിന്നുള്ള രക്ഷാദൗത്യം ഇന്നലെ ഇന്ത്യ താത്കാലികമായി നിർത്തിവച്ചിരുന്നു.

രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ഇതുവരെ രാജ്യത്ത് നിന്ന് പലായനം ചെയുതുവെന്നാണ് യുഎൻ റിപ്പോർട്ട്. സ്‌ത്രീകളും കുട്ടികളുമാണ് രാജ്യം വിട്ടവരിൽ ഏറിയ പങ്കെന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ 'ശത്രുക്കളെ ഉന്മൂലനം ചെയ്യും'; റഷ്യയെ തകർക്കാൻ സൈന്യത്തിൽ ചേർന്ന് യുക്രൈൻ പെണ്‍ പട

ABOUT THE AUTHOR

...view details