ഖുറാൻ കത്തിച്ചതായി ആരോപണം : സ്വീഡനിൽ കലാപം - ഖുറാൻ കത്തിച്ചെതായി ആരോപണം
തെരുവിലിറങ്ങിയ പ്രതിഷേധക്കാർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ അഗ്നിക്കിരയാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്‌തു
സ്‌റ്റോക്ഹോം : ദക്ഷിണ സ്വീഡനിലെ മൽമോയിൽ കലാപം. ഒരു വിഭാഗം ആളുകള്‍ ഇസ്ലാം വിശുദ്ധ ഗ്രന്ഥം ഖുറാൻ കത്തിച്ചെന്ന ആരോപണമാണ് നഗരത്തിൽ കലാപം പൊട്ടിപുറപ്പെടാൻ കാരണം. വലതുപക്ഷ നേതാവ് റാസ്‌മസ് പലുദന്‍ നടത്തിയ റാലി പൊലീസ് തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ക്രമസമാധാന പ്രശ്‌നം ചൂണ്ടികാണിച്ച് റാലി തടഞ്ഞ പൊലീസ്,പലുദനെ അറസ്‌റ്റ് ചെയ്‌തു. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകള്‍ ഇസ്ലാം വിശുദ്ധ ഗ്രന്ഥം ഖുറാൻ കത്തിച്ചെന്ന ആരോപണം ഉയറന്നതോടെ നഗരം യുദ്ധകളമായി മാറി. തെരുവിലിറങ്ങിയ പ്രതിഷേധക്കാർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ അഗ്നിക്കിരയാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്‌തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ നഗരത്തിന്‍റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തെങ്കിലും, വിവിധ മേഖലകളിൽ പ്രതിഷേധങ്ങള്‍ തുടരുന്നതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.