കേരളം

kerala

ETV Bharat / international

വേഗതയേറിയതും ചിലവ് കുറഞ്ഞതുമായ കൊവിഡ് പരിശോധനാ രീതി വികസിപ്പിച്ച് ഗവേഷകർ - health

ആവർത്തിച്ചുള്ള പരിശോധന വേണ്ടാത്തതും ആണ് പുതിയ രീതി. കൂടുതൽ വേഗത്തിലുള്ള പരിശോധന നടത്താൻ കഴിയും. ഇത് രോഗപ്പകർച്ചയുടെ തോത് കുറയ്ക്കാൻ സഹായിക്കും

Researchers develop cheaper  faster COVID-19 test  sweden  Karolinska Institutet  covis19  കൊവിഡ്19  health  COVID-19 Test
കൊവിഡ്19 വേഗതയേറിയതും ചിലവ് കുറഞ്ഞതുമായ പരിശോധനാ രീതി വികസിപ്പിച്ച് ഗവേഷകർ

By

Published : Sep 23, 2020, 6:13 PM IST

സ്റ്റോക്ക്ഹോം: കൊവിഡ് പരിശോധനയ്ക്കായി വേഗതയേറിയതും ചിലവ് കുറഞ്ഞതും കൃത്യതയാർന്നതുമായ രീതി വികസിപ്പിച്ചെടുത്ത് ഒരു സംഘം ഗവേഷകർ. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ പരിശോധനാ രീതിക്ക് പിന്നിൽ. ഏഷ്യയിലെയും തെക്കൻ യൂറോപ്പിലെയും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്‍റെ ഭാഗമായി വേഗം ഫലം ലഭിക്കുന്ന ടെസ്റ്റ് വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നയപടികൾ ആരംഭിച്ചിരുന്നു എന്ന് കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ മുഖ്യ ഗവേഷകൻ ബിജോണ്‍ റിനിയസ് പറഞ്ഞു. പരിമിതമായ ഭൗതിക സാഹചര്യങ്ങൾക്ക് യോജിക്കുന്നതും ആവർത്തിച്ചുള്ള പരിശോധന വേണ്ടാത്തതും ആണ് ഈ രീതി. നിലവിലെ പരിശോധനാ രീതികളെ ലളിതമാക്കിയാൽ കൂടുതൽ വേഗത്തിലുള്ള പരിശോധന നടത്താൻ കഴിയും.ഇത് രോഗപ്പകർച്ചയുടെ തോത് കുറയ്ക്കാൻ സഹായിക്കും. പുതിയ പരിശോധനാ രീതി സംബലന്ധിച്ച പഠനം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ അവസാനത്തോടെ പഠനം ഫലപ്രദമായി പൂർത്തിയാക്കി എന്നും എല്ലാ വിവരങ്ങളും ഓൺ‌ലൈനിൽ സജന്യമായി ലഭ്യമാണെന്നും ഗവേഷകർ അറിയിച്ചു.

ABOUT THE AUTHOR

...view details