മോസ്കോ : റഷ്യയിലെ കംചത്ക മേഖലയിൽ 28 പേരുമായി കാണാതായ യാത്രാവിമാനം ചൊവ്വാഴ്ച കടലിൽ തകർന്നുവീണെന്ന് റിപ്പോർട്ട്. മോസ്‌കോ തലസ്ഥാനമായ പെട്രോപാവ്‌ലോവ്സ്ക് - കാംചാറ്റ്സ്കിയിൽ നിന്ന് കാംചട്കയുടെ വടക്ക് ഭാഗത്തുള്ള പാലാനയിലേക്ക് പോകുകയായിരുന്ന അന്‍റോനോവ് ആൻ -26 എന്ന വിമാനമാണ് കാണാതായത്.
പറന്നുയർന്ന് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്‌തു. ജീവനക്കാരടക്കം 28 പേരാണ് വിമാനത്തിലൂണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ 12 വയസിന് താഴെയുള്ള കുട്ടികളാണ്.