മോസ്കോ:പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗെയെ കാണില്ല. അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയെ സന്ദർശിക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ മോസ്കോ സന്ദർശനത്തിലാണ് പ്രതിരോധമന്ത്രി. രണ്ടാം ലോക മഹായുദ്ധ മിലിട്ടറി പരേഡിൽ റഷ്യ വിജയിച്ചതിന്‍റെ ജൂൺ 24 ന് നടക്കുന്ന 75-ാം വാർഷിക ആഘോഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം മോസ്കോയില്‍ എത്തിയത്.
രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തില്ല
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയെ സന്ദർശിക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ ചർച്ച ചെയ്യുന്നതിനായി വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്‍റ് കോർഡിനേഷൻ ഓൺ ഇന്ത്യ-ചൈന ബോർഡർ അഫയേഴ്‌സ് (ഡബ്ല്യുഎംസിസി) ബുധനാഴ്ച വെർച്വൽ മീറ്റിങ്ങ് നടത്തും. ഇരുവശത്തുനിന്നുമുള്ള ജോയിന്‍റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ഡബ്ല്യുഎംസിസി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനും അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറുന്നതിനും ഏകോപനത്തിനും വേണ്ടി 2012 ലാണ് ഡബ്ല്യുഎംസിസി സ്ഥാപിതമായത്. ഇന്ത്യയും ചൈനയും തിങ്കളാഴ്ച കോർപ്സ് കമാൻഡറുമായി ചർച്ച നടത്തി. കിഴക്കൻ ലഡാക്ക് മേഖലയിൽ നിന്ന് പിരിഞ്ഞുപോകുന്നതിന് ഇരുപക്ഷവും പരസ്പര സമവായത്തിലെത്തി.