കാന്‍ബറ: ഓസ്ട്രേലിയയില്‍ കാട്ടു തീ പടരുന്നു. തെക്കു കിഴക്കന്‍ തീരദേശ നഗരമായ മലാക്കോട്ടയില്‍ കാട്ടുതീ വ്യാപിച്ചതിനെത്തുടര്‍ന്ന് 4000ത്തോളം ആളുകള്‍ കുടുങ്ങി. ആളുകള്‍ നഗരത്തിലെ ബീച്ചില്‍ അഭയം തേടി. കാട്ടു തീ വ്യാപിച്ചതോടെ പുകപടലം നിറഞ്ഞ് നഗരം ഇരുട്ടിലായി. ആളുകളെ കടല്‍ മാര്‍ഗം രക്ഷപ്പെടുത്തുമെന്ന് വിക്ടോറിയ സ്റ്റേറ്റ് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു. നാല് പേരെ കാണാതായിട്ടുണ്ടെന്നും ഇവരെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയുടെയും യുഎസിന്‍റെയും അഗ്നിശമനസേനാവിഭാഗത്തിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയില്‍ കാട്ടു തീ പടരുന്നു; നാലായിരത്തോളം പേര്‍ കുടുങ്ങി - കാട്ടു തീ പടരുന്നു
തെക്കു കിഴക്കന്‍ തീരദേശ നഗരമായ മലാക്കോട്ടയില്‍ കാട്ടുതീ വ്യാപിച്ചതിനെത്തുടര്‍ന്ന് 4000ത്തോളം ആളുകളാണ് ബീച്ചില്‍ അഭയം തേടിയത്.
കാട്ടുതീയില്‍ പ്രദേശത്താകമാനം കനത്ത നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്. വിക്‌ടോറിയയിലും ന്യൂസൗത്ത് വെയില്‍സിലും തിങ്കളാഴ്‌ച ശക്തവും ചൂടുകൂടിയതുമായ കാറ്റ് വീശിയതാണ് കാട്ടുതീ പടരാന്‍ കാരണമായത്. ന്യൂ സൗത്ത് വെയില്‍സിലെ കൊബാര്‍ഗോ നഗരത്തില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ച രണ്ട് പേര്‍ അച്ഛനും മകനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രാജ്യത്താകമാനം 12 പേര്‍ കാട്ടുതീയില്‍ പെട്ട് ഇതേവരെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ പുതുവര്‍ഷം പ്രമാണിച്ചുള്ള വെടിക്കെട്ടാഘോഷങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്.