ബെർലിൻ:ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പടിഞ്ഞാറന്‍ ജര്‍മ്മന്‍ സംസ്ഥാനങ്ങളായ റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനങ്ങളിലാണ് പ്രളയം കൂടുതല്‍ ബാധിച്ചത്. പല പ്രദേശങ്ങളിലും വന്‍മരങ്ങള്‍ കടപുഴകി വീണു. 100 ലധികം വീടുകള്‍ തകര്‍ന്നു വീണു.
ജനജീവിതം ആകപ്പാടെ താറുമാറായി. വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടെയും ബേസ്മെന്‍റുകളും ഭൂഗര്‍ഭ ഗാരേജുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം താറുമാറായി.