ഭൂചലനം; ഓസ്ട്രേലിയയില്‍ സുനാമി മുന്നറിയിപ്പ് - സുനാമി മുന്നറിയിപ്പ്
ലോഡ് ഹവേ ദ്വീപിലും സുനാമി മുന്നറിയിപ്പുണ്ട്. ഓസ്ട്രേലിയന്‍ തീരത്ത് നിന്നും 550 കിലോമീറ്റര്‍ മാറിയാണ് ദ്വീപ്.
സിഡ്നി:ഓസ്ട്രേലിയയില്‍ സുനാമി മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബ്യൂറോ ഓഫ് മെട്രോളജി ട്വിറ്ററിലൂടെയാണ് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയത്. ലോഡ് ഹവേ ദ്വീപിലും സുനാമി മുന്നറിയിപ്പുണ്ട്. ഓസ്ട്രേലിയന്‍ തീരത്ത് നിന്നും 550 കിലോമീറ്റര്‍ മാറിയാണ് ദ്വീപ്. ലോയല്‍ട്ടി ദ്വീപില്‍ ബുധനാഴ്ച റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ പ്രതിഫലനമായാണ് സുനാമിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.