മോസ്കോ: ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കുകയാണെങ്കിൽ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിൻ. ' പ്രസിഡന്‍റ് സ്ഥാനത്തെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. എങ്കിലും സാധ്യത തള്ളിക്കളയുന്നില്ല. അവസരം ലഭിക്കുകയാണെങ്കൽ പ്രതീക്ഷിക്കാം', ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യത തള്ളിക്കളയുന്നില്ല; വ്‌ളാഡ്‌മിർ പുടിൻ - പ്രസിഡന്റ് സ്ഥാനം
2024 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചാൽ റഷ്യൻ പ്രസിഡന്‍റ് സ്ഥാനത്ത് താൻ തുടരുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിൻ.
പ്രസിഡന്റ് സ്ഥാനത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല; വ്ലാഡിമിർ പുടിൻ
അതോടൊപ്പം പിൻഗാമികളെ അന്വേഷിക്കാനുള്ള സമയമല്ല ഇതെന്നും മറിച്ച് പ്രവർത്തിക്കാനുള്ളതാണെന്നും റഷ്യൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ജൂലായ് ഒന്നിന് റഷ്യ ഭരണഘടനാ ഭേദഗതികളെക്കുറിച്ച് റഫറണ്ടം അവതരിപ്പിക്കും. ഇത് പാസായാൽ 2024 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുടിന് സാധിക്കും.
Last Updated : Jun 22, 2020, 12:38 PM IST