വാഷിങ്ടണ്‍: യുക്രൈനെ ആക്രമിക്കാൻ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ തീരുമാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഏതാനും നാളുകള്‍ക്കുള്ളില്‍ യുക്രൈനില്‍ റഷ്യന്‍ അധിനിവേശം സംഭവിക്കുമെന്നാണ് ജോ ബൈഡൻ യുക്രൈന് നല്‍കിയ മുന്നറിയിപ്പ്. യുക്രൈന്‍ തലസ്ഥാനമായ കീവിലും അധിനിവേശത്തിന്‍റെ ഭാഗമായി റഷ്യന്‍ ആക്രമണം ഉണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു.
യുക്രൈനെ ആക്രമിക്കാൻ തങ്ങള്‍ക്ക് യാതൊരുവിധ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നിതിനിടെയാണ് യു.എസിന്‍റെ ആരോപണം. യുക്രൈൻ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന റഷ്യൻ സൈനികരെ പിൻവലിക്കുകയും അതിന്‍റെ വീഡിയോ റഷ്യ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നിട്ടും റഷ്യയ്ക്ക് മേല്‍ യു.എസ് ആരോപണം ഉന്നയിക്കുന്നത് റഷ്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള യു.എസ് തന്ത്രമായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.