കേരളം

kerala

ETV Bharat / international

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിക്കെതിരെ പരാതിയുമായി സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍ - പ്രീതി പട്ടേല്‍

രാജ്യത്തെ എറ്റവും മുതിര്‍ന്ന സിവില്‍ ഓഫീസറായ ഫിലിപ്പ് രുത്നം പരാതിപ്പെട്ടതോടെയാണ് പഴയ സംഭവങ്ങളില്‍ പ്രീതി പട്ടേലിനെതിരെ പരാതികളുമായി നിരവധി ഉദ്യോഗസ്ഥരെത്തിയത്

Priti Patel  Priti Patel accused of bullying civil servants  UK's Home Secretary Priti Patel  UK Sun newspaper  Downing street UK  ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി  പ്രീതി പട്ടേല്‍  ഫിലിപ്പ് രുത്നം
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിക്കെതിരെ പരാതിയുമായി സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍

By

Published : Feb 23, 2020, 10:53 PM IST

ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെതിരെ വ്യാപക പരാതിയുമായി മുതിര്‍ന്ന സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍. തങ്ങളെ അനാവശ്യമായി അധിക്ഷേപിച്ചെന്ന പരാതികളാണ് മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉന്നയിക്കുന്നത്. 2015 -2016 സമയത്ത് നടന്ന സംഭവമാണ് ആദ്യത്തെ പരാതി. അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രീത കീഴ്‌ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. 2017ല്‍ വിദേശകാര്യ വികസന സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന സമയത്തും സഹപ്രവര്‍ത്തകരോട് പ്രീതി അപമര്യാദയായി പെരുമാറി. രാജ്യത്തെ എറ്റവും മുതിര്‍ന്ന സിവില്‍ ഓഫീസറായ ഫിലിപ്പ് രുത്നം പരാതിപ്പെട്ടതോടെയാണ് പഴയ സംഭവങ്ങളില്‍ പരാതികളുമായി ഉദ്യോഗസ്ഥരെത്തുന്നത്. എന്നാല്‍ കൃത്യമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ ആഭ്യന്തര സെക്രട്ടറി തള്ളുകയാണെന്നും പൊലീസ് അറിയിച്ചു. പ്രീതിയെ പിന്തുണച്ച് വ്യവസായ മന്ത്രി നദീം സാഹ്‌വിയും രംഗത്തെത്തിയിട്ടുണ്ട്. വളരെ മികച്ച രീതിയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നയാളാണ് പ്രീതിയെന്ന് മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി തനിക്ക് പ്രീതിയെ അറിയാമെന്നും അവരുടെ ഭാഗത്തുനിന്ന് പരാതിയില്‍ പറയുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാകാനിടയില്ലെന്നും നദീം സാഹ്‌വി കൂട്ടിച്ചേര്‍ത്തു. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായതിന് പിന്നാലെയാണ് പ്രീതി പട്ടേല്‍ ആഭ്യന്തര സെക്രട്ടറിയായത്.

ABOUT THE AUTHOR

...view details