ലണ്ടന്‍:രാജകീയ ചുമതലകളില്‍ നിന്നൊഴിഞ്ഞ് സ്വതന്ത്രമായി ജീവിക്കാനുള്ള ഹാരി രാജകുമാരന്‍റെയും ഭാര്യ മേഗന്‍റെയും തീരുമാനത്തിന് ബ്രിട്ടീഷ് രാജ്‌ഞിയുടെ അംഗീകാരം ലഭിച്ചതോടെ ' റോയല്‍ ഹൈനസ് ' എന്ന് വിശേഷണവും ഇരുവരുടെയും പേരിന് മുന്നില്‍ നിന്ന് മാറി. രാജകീയ ചുമതലകളൊന്നും വഹിക്കാത്തിനാല്‍ കൊട്ടാരത്തില്‍ നിന്നുള്ള ശമ്പളവും ഹാരി രാജകുമാരന് ഇന് ലഭിക്കില്ല. ഇരുവരുടെയും താമസ്ഥലം പണിയുന്നതിനായി ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് കൊട്ടാരത്തില്‍ നിന്നും അനുവദിച്ച പണം തിരിച്ചടയ്‌ക്കുമെന്ന് ഹാരി രാജകുമാരന്‍ അറിയച്ചിട്ടുണ്ടെന്നും ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
പേരിനൊപ്പം രാജകീയ പദവികളില്ലാതെ ഹാരി രാജകുമാരന്‍ - Duchess of Sussex
'റോയല്‍ ഹൈനസ് ' എന്ന് വിശേഷണം ഹാരി രാജകുമാരന്‍റെ പേരിന് മുന്നില്‍ ഇനി ഉണ്ടാകില്ല.
പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഹാരി രാജകുമാരനും ഭാര്യ മേഗനും ബ്രിട്ടീഷ് രാജ്ഞി ആശംസകളറിയിച്ചു. "രാജ്യത്തിന് നല്‍കിയ സേവങ്ങള്‍ക്ക് ഞാന്‍ ഇരുവരോടും നന്ദി പറയുന്നു. കുടംബവുമായി പെട്ടെന്ന് അടുത്ത മേഗന് ഞാന്‍ കൂടുതല്‍ നന്ദി പറയുന്നു. പുതിയ ജീവിതത്തില്‍ സന്തോഷവും, സമാധാനവും ഉണ്ടാകട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു". - ബ്രിട്ടീഷ് രാജ്ഞി പറഞ്ഞു.
കാനഡയിൽ കഴിയുന്ന മകനൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികൾ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്. വില്യം രാജകുമാരനുമായുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് രാജ്യം വിടാന്‍ ഇരുവരും തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് കിരീടാവകാശികളില്‍ ആറാമനാണ് ഹാരി.