പോർച്ചുഗലിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ - madrid
വിരലിലെണ്ണാവുന്നവർ മാറിനിന്നതൊഴിച്ചാൽ മറ്റു മുഴുവൻ ജനപ്രതിനിധികൾ പ്രമേയത്തെ പിന്താങ്ങി.
![പോർച്ചുഗലിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ Portuguese parliament മാഡ്രിഡ് അടിയന്തരാവസ്ഥ അടിയന്തരാവസ്ഥ പ്രമേയം പാർലമെന്‍റ് പാസാക്കി portugal madrid portugal parliament](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6461735-668-6461735-1584590253683.jpg)
പോർച്ചുഗലിൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രമേയം പാർലമെന്‍റ് പാസാക്കി
മാഡ്രിഡ്: കൊവിഡ് 19നെ തുടർന്ന് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രസിഡന്‍റിന്‍റെ തീരുമാനത്തെ പോർച്ചുഗീസ് പാർലമെന്‍റ് ശരിവച്ചു. വിരലിലെണ്ണാവുന്നവർ ഒഴിച്ച് മറ്റു മുഴുവൻ ജനപ്രതിനിധികളും പ്രമേയത്തെ പിന്താങ്ങി. അതേ സമയം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഏകദേശം 600ത്തോളം ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് പേരാണ് കൊവിഡ് രോഗം ബാധിച്ച് മരണപ്പെട്ടിട്ടുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു.