വത്തിക്കാൻ സിറ്റി : റഷ്യയുടെ യുക്രൈൻ ആക്രമണത്തെ ശക്‌തമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. യുദ്ധം ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്ന് പറഞ്ഞ അദ്ദേഹം ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ഞായറാഴ്‌ച സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയ ആയിരങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവേകശൂന്യമായ കൂട്ടക്കൊല ക്രൂരതകൾ ഓരോ ദിവസവും വർധിച്ചുവരികയാണ്. ഈ ആഴ്‌ച വീണ്ടും മിസൈലുകളും ബോംബുകളും, പ്രായമായവർക്കും കുട്ടികൾക്കും ഗർഭിണികള്‍ക്കും മേൽ വർഷിച്ചു - മാർപാപ്പ പറഞ്ഞു.