കേരളം

kerala

ETV Bharat / international

കൊവിഡ് ഭീതി; മാനവികതയ്ക്ക് വേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കാൻ എല്ലാ പ്രാർഥനകളും ഒഴിവാക്കിയിരിക്കുകയാണ് ഫ്രാൻസിസ് മാർപ്പാപ്പ.

pop francis  vatican city  st peters square  പോപ്പ് ഫ്രാൻസിസ്  വത്തിക്കാൻ സിറ്റി  സെന്‍റ് പീറ്റേഴ്സ് സ്വകയർ  ഫ്രാൻസിസ് മാർപ്പാപ്പ
കൊവിഡ് ഭീതി; മാനവികതയ്ക്ക് വേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

By

Published : Mar 28, 2020, 11:21 AM IST

വത്തിക്കാൻ സിറ്റി:ലോകമെമ്പാടും കൊവിഡ് ഭീതി പടരുന്നതിനിടെ വൈറസിനെ കൊടുങ്കാറ്റിനോട് ഉപമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ശൂന്യമായ സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറില്‍ നടത്തിയ പ്രാർഥനയിലായിരുന്നു മാർപ്പാപ്പ കൊവിഡിന് ഉപമിച്ചത്. സാധരണയായി സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ ജനാലക്കരികില്‍ നിന്നായിരുന്നു മാർപ്പാപ്പ പ്രാർഥനകൾ നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രാർഥന വീഡിയോ കോൺഫറൻസ് വഴിയാണ് ഇപ്പോൾ നടത്തുന്നത്.

ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെയെന്നും ജനങ്ങൾക്ക് ആരോഗ്യം നല്‍കുകയും രോഗികൾക്ക് ആശ്വാസം നല്‍കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പ്രാർഥിക്കുകയും ചെയ്തു. ഒരു മണിക്കൂർ നീണ്ട് നിന്ന ചടങ്ങിന്‍റെ അവസാനം ക്രിസ്തുമസ്, ഈസ്റ്റർ എന്നീ പുണ്യ ദിനങ്ങളില്‍ ജനങ്ങൾക്ക് നല്‍കി കരുതിവച്ചിരുന്ന അനുഗ്രഹ സന്ദേശവും അദ്ദേഹം കൈമാറി.

വിശ്വാസികൾ ഒത്തുകൂടുന്നത് ഒഴിവാക്കാൻ എല്ലാ പൊതുപരിപാടികളും മാർപ്പാപ്പ റദ്ദാക്കിയിരുന്നു. വീഡിയോ കോൺഫറൻസിലൂടെ ചിത്രീകരിക്കുന്ന പ്രാർഥനകൾ വത്തിക്കാൻ സ്ക്വയറിലടക്കം വലിയ സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details