റോം :സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഓര്‍മപ്പെടുത്തലുമായി കത്തോലിക്ക സഭയുടെ തലവന്‍. ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള ചെയ്‌തികളെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പുതുവത്സരദിന കുർബാനയിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മപ്പെടുത്തിയത്.
ALSO READ:ത്രീവീലർ 'ട്രൈടൗൺ' പുറത്തിറക്കി യമഹ
അമ്മമാരാണ് ജീവൻ നൽകുന്നത്. സ്ത്രീകൾ ലോകത്തെ ഒരുമിപ്പിച്ച് നിലനിർത്തുന്നു. അതിനാല്‍ അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ സംരക്ഷിക്കുന്നതിനും നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്.
സ്ത്രീകൾക്കെതിരെ എത്രമാത്രം അക്രമങ്ങളാണ് നടക്കുന്നത്, അത് നിര്‍ത്തണം. ഒരു സ്ത്രീയിൽ നിന്നാണ് ദൈവം മനുഷ്യരൂപം സ്വീകരിച്ചത്. ആ ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
യേശുവിന്‍റെ ജനനത്തിനുശേഷം ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും മറിയം വഹിക്കുന്ന പങ്കിനെ കേന്ദ്രീകരിച്ചാണ് കുർബാന നടന്നത്. നൂറുകണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.