വത്തിക്കാന്‍ സിറ്റി : പരിസ്ഥിതി സംരക്ഷണത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ (Pope Francis). സമൂഹത്തിന്‍റെ മനസാക്ഷിയായി യുവാക്കള്‍ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ചര്‍ച്ച് ഡേയുടെ ഭാഗമായി ഒത്തുകൂടിയ യുവ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവേശത്തോടൊപ്പം വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ് താന്‍ തങ്ങളോട് ആവശ്യപ്പെടുന്നത്. ചുറ്റുമുള്ളതെല്ലാം തകര്‍ന്ന് തുടങ്ങുമ്പോള്‍ നാം തലയുയര്‍ത്തി നിന്ന് അതിനെ പ്രതിരോധിക്കണം. സമത്വത്തിനായി ഒരുമിച്ച് നില്‍ക്കണം. ദുര്‍ബലരെ ഉയര്‍ത്തികൊണ്ടുവരാന്‍ നാം പ്രയത്‌നിക്കണം. ഐക്യത്തിന്‍റെയും പരസ്പരം പങ്കിടലിന്‍റേയും മനോഭാവം പ്രചരിപ്പിക്കണം.