കേരളം

kerala

ETV Bharat / international

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്ക് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു

ദിവസങ്ങളായിട്ടും രോഗം വിട്ടുമാറാത്ത സാഹചര്യത്തില്‍ മുന്‍കരുതലിന്‍റെ ഭാഗമായാണ് കൊവിഡ് പരിശോധന നടത്തിയത്.

Pope Francis  COVID-19  Coronavirus in Italy  ഫ്രാന്‍സിസ് മാര്‍പ്പാപ്പ  കൊവിഡ് 19
ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്ക് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു

By

Published : Mar 3, 2020, 4:51 PM IST

വത്തിക്കാന്‍ സിറ്റി:കഴിഞ്ഞ എതാനും ദിവസങ്ങളായി അസുഖബാധിതനായി വിശ്രമിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്ക് കൊവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പള്ളിയിലെ ആരാധനാ ചടങ്ങുകള്‍ പോലും മാറ്റിവച്ച് വിശ്രമത്തിലായിരുന്നു മാര്‍പ്പാപ്പ. ദിവസങ്ങളായിട്ടും രോഗം വിട്ടുമാറാത്ത സാഹചര്യത്തില്‍ മുന്‍കരുതലിന്‍റെ ഭാഗമായാണ് കൊവിഡ് പരിശോധന നടത്തിയത്. സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായിട്ടാണ് ഒരാഴ്‌ച്ചയോളം ഫ്രാന്‍സിസ് മാര്‍പ്പാപ്പ രോഗബാധിതനായി കിടക്കുന്നത്. ചൈനയില്‍ നിന്നും യൂറോപ്പിലേക്ക് രോഗം വ്യാപിക്കുന്ന നിരക്ക് കൂടിയിട്ടുണ്ട്. ഇറ്റലിയില്‍ മാത്രം 52 പേരാണ് രോഗം ബാധിച്ച് മരിച്ചത്. യൂറോപ്പിലാകെ രണ്ടായിരത്തോളം പേര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details