കേരളം

kerala

ETV Bharat / international

കൊവിഡ് പ്രതിസന്ധി ജനങ്ങളില്‍ സഹായ മനോഭാവം വളര്‍ത്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ലോക്ക് ഡൗൺ കാലഘട്ടം ലാളിത്യത്തിന്‍റെ പ്രാധാന്യം തിരിച്ചറിയാന്‍ പലരെയും സഹായിച്ചു

Pope Francis challenges many assumptions അനുമാനങ്ങളെ വെല്ലുവിളിച്ചതായി ഫ്രാൻസിസ് മാർപാപ്പ കൊവിഡ് 19 9 മഹാമാരി
കൊവിഡ് 19 മഹാമാരി നിരവധി അനുമാനങ്ങളെ വെല്ലുവിളിച്ചതായി ഫ്രാൻസിസ് മാർപാപ്പ

By

Published : Jun 14, 2020, 6:36 AM IST

വത്തിക്കാൻ സിറ്റി : കൊവിഡ് 19 മഹാമാരി ജനങ്ങളില്‍ സഹായ മനോഭാവം വളർത്തിയെന്ന് ഫ്രാൻസിസ് മാർപാപ്പ. തന്‍റെ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം അഭിപ്രായപ്പെട്ടത്. തങ്ങളുടെ പരിമിതികളും സ്വാതന്ത്ര്യത്തിന്‍റെ നിയന്ത്രണവും മനസിലാക്കുമ്പോൾ തങ്ങൾ ദരിദ്രരും അപര്യാപ്തത ഉള്ളവരുമാണെന്ന് അനുഭവപ്പെടുന്നു.

ലോക്ക് ഡൗൺ കാലഘട്ടം ലാളിത്യത്തിന്‍റെ പ്രാധാന്യവും അവശ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ പ്രാധാന്യവും തിരിച്ചറിയാൻ പലരെയും സഹായിച്ചു. കൊവിഡ് നമ്മുടെ ഇടയിലുള്ള ദരിദ്രരുടെ സാന്നിധ്യത്തെക്കുറിച്ചും അവരെ സഹായിക്കേണ്ട ആവശ്യകതയെക്കുറിച്ചും നമ്മളെ കൂടുതൽ ബോധവാന്മാരാക്കിയെന്നും മാർപ്പാപ്പ പറഞ്ഞു. കൊവിഡ് ജോലി സാധ്യതകള്‍ ഇല്ലാതാക്കിയെങ്കിലും കൂടുതല്‍ സയമം കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെന്നും മാര്‍പാപ്പ പറഞ്ഞു.

ABOUT THE AUTHOR

...view details