വത്തിക്കാന്‍ സിറ്റി: അടുത്ത ആഴ്‌ച മുതൽ വത്തിക്കാനില്‍ കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുമെന്നും താനും എല്ലാവര്‍ക്കുമൊപ്പം വാക്‌സിന്‍ സ്വീകരിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പോപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 'വാക്‌സിൻ സ്വീകരിക്കേണ്ടത് നമ്മുടെ കടമയാണ്, വത്തിക്കാനിൽ അടുത്തയാഴ്ച വാക്‌സിനേഷന്‍ നല്‍കി തുടങ്ങും. ഞാനും അത് എടുക്കാൻ തയ്യാറാണ്' അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ അടുത്തയാഴ്‌ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കും
ശനിയാഴ്‌ച എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ബെക്കിങ് ഹാം കൊട്ടാര പ്രതിനിധികള്‍ അറിയിച്ചു
അതേസമയം ചില സംഘടനകള്‍ വാക്‌സിനെതിരെ വത്തിക്കാനില്‍ പ്രചാരണം നടത്തുകയും നിലവാരത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്നദ്ധത പ്രകടിപ്പിച്ചത്. എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ബെക്കിങ് ഹാം കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു. വിന്‍സര്‍ കൊട്ടാരത്തില്‍ കഴിയുന്ന ഇവര്‍ക്ക് കുടുംബ ഡോക്ടറാണ് ശനിയാഴ്‌ച വാക്‌സിന്‍ നല്‍കിയത്.