വത്തിക്കാൻ:പടിഞ്ഞാറൻ കാനഡയിലെ മുൻ തദ്ദേശീയ ബോർഡിംഗ് സ്‌കൂൾ പരിസരത്ത് നിന്നും 200ഓളം കാനഡ സ്വദേശികളായിരുന്ന കുട്ടികളുടെ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കംലൂപ്‌സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികളായിരുന്ന 215 കുട്ടികളുടെ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത് ഞെട്ടലോടെയും വേദനയോടെയും നിരീക്ഷിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞു.
കാനഡയിൽ 200ഓളം വിദ്യാർഥികളുടെ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ - പോപ്പ് ഫ്രാൻസിസ്
തദ്ദേശീയരായ കുട്ടികൾക്കുള്ള കനേഡിയൻ സ്‌കൂൾ സമ്പ്രദായം പ്രകാരം കുറഞ്ഞത് 1,50,000 വിദ്യാർഥികളെയെങ്കിലും കുടുംബത്തിൽ നിന്ന് നിർബന്ധിച്ച് വേർപെടുത്തി റെസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശിപ്പിച്ചിട്ടുള്ളതായാണ് കണക്ക്
മൂന്ന് വയസുമുതൽ പ്രായമുള്ള 215 കുട്ടികളുടെ മൃതദേഹ അവശിഷ്‌ടങ്ങളാണ് കനേഡിയൻ പട്ടണമായ കംലൂപ്‌സിന് സമീപം 1978ൽ അടച്ച സ്‌കൂൾ പരിസരത്ത് നിന്നും കണ്ടെത്തിയത്. സംഭവത്തിന്‍റെ പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താനായി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊളോണിയൽ മാതൃക ഉപേക്ഷിച്ച് കാനഡയിലെ സമർഥരായ സമൂഹങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനായി പ്രവർത്തിക്കാനുള്ള ശക്തമായ ആഹ്വാനമായി സംഭവം കാണണമെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.
Also Read:കൊറോണ പരന്നത് വുഹാനിൽ നിന്നെന്ന തന്‍റെ നിഗമനം ശരിയെന്ന് ഡൊണാൾഡ് ട്രംപ്
തദ്ദേശീയരായ കുട്ടികൾക്കുള്ള കനേഡിയൻ സ്‌കൂൾ സമ്പ്രദായം പ്രകാരം കുറഞ്ഞത് 1,50,000 വിദ്യാർഥികളെയെങ്കിലും കുടുംബത്തിൽ നിന്ന് നിർബന്ധിച്ച് വേർപെടുത്തി റെസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശിപ്പിച്ചിട്ടുള്ളതായാണ് കണക്ക്. അത്തരം സ്‌കൂളുകളിൽ 6,000 കുട്ടികൾ വരെ മരിച്ചിരിക്കാം എന്നും കണക്കാക്കുന്നു.