ആവശ്യമുള്ളവർക്ക് കൊവിഡ് വാക്സിനുകൾ നൽകണമെന്ന് മാർപ്പാപ്പ - മാർപ്പാപ്പ
ക്രിസ്മസ് സന്ദേശം നല്‍കുന്നതിനിടെയാണ് മാര്‍പ്പാപ്പ കൊവിഡ് വാക്സിനെ കുറിച്ച് പരാമര്‍ശിച്ചത്. ആവശ്യമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ക്രിസ്മസ് ദിനത്തിലെ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം കൊവിഡ് ഭീതിയിലായിരുന്നതിനാല്‍ ഈ ക്രിസ്മസ് ദിനത്തില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ മാര്‍പ്പാപ്പ എത്തിയില്ല. പകരം അപ്പോസ്തൊലിക് കൊട്ടാരത്തിനുള്ളില്‍ വെച്ചായിരുന്നു ഇത്തവണ ക്രിസ്മസ് സന്ദേശം നല്‍കിയത്. റോമിലെ ഭാഗിക ലോക്ക്ഡൗൺ നടപടികൾ കാരണം വിശ്വാസികള്‍ക്ക് സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടാന്‍ അവസരം നല്‍കിയില്ല. അതേസമയം കഴിഞ്ഞ വർഷങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾക്ക് മാർപ്പാപ്പയുടെ അനുഗ്രഹം ലഭിച്ചിരുന്നു.