സന്ദർശകയുടെ കൈ തട്ടി മാറ്റിയ സംഭവം; മാപ്പ് പറഞ്ഞ് പോപ്പ് ഫ്രാൻസിസ് - സ്ത്രീയുടെ കൈ തട്ടി മാറ്റി
സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലെ സന്ദർശനത്തിനിടെ മാർപ്പാപ്പയുടെ കൈപിടിച്ച സ്ത്രീയുടെ കൈ അദ്ദേഹം തട്ടി മാറ്റുകയായിരുന്നു
റോം:വത്തിക്കാൻ സിറ്റിയിലെ സന്ദർശനത്തിനിടെ സന്ദർശകയുടെ കൈ തട്ടി മാറ്റിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പോപ്പ് ഫ്രാൻസ്. വത്തിക്കാൻ സിറ്റിയിലെ സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലായിരുന്നു സംഭവം. സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിലെ പുതുവത്സര ആഘോഷങ്ങൾ കാണുന്നതിനാണ് മാർപ്പാപ്പ എത്തിയത്.
സന്ദർശനത്തിനിടെ ഒരു സ്ത്രീ മാർപ്പാപ്പയുടെ കൈ പിടിച്ച് വലിച്ചു. സ്ത്രീയോട് ദേഷ്യപ്പെട്ട മാർപ്പാപ്പ അവരുടെ കൈയില്‍ അടിക്കുകയും ചെയ്തു. മാർപ്പാപ്പ സ്ത്രീയെ തല്ലുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മാർപ്പാപ്പ ക്ഷമ ചോദിച്ചത്.
നമുക്ക് ക്ഷമ പലപ്പോഴും നഷ്ടപ്പെടും. അതുതന്നെയാണ് എനിക്കും സംഭവിച്ചതെന്ന് ബുധനാഴ്ച നടന്ന കുർബാനയ്ക്കിടെ മാർപ്പാപ്പ പറഞ്ഞു. സംഭവത്തില്‍ ഞാൻ മാപ്പ് ചോദിക്കുന്നതായും മാർപ്പാപ്പ പറഞ്ഞു.