പാരിസ്:പുതിയ സുരക്ഷ നിയമനിർമാണത്തിനെതിരെ ഫ്രാന്‍സില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയത്. പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഇതുവരെ 98 പൊലീസുകാർക്കാണ് പരിക്കേറ്റതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറഞ്ഞു.
ഫ്രാന്‍സിലെ പുതിയ പൊലീസ് നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ - പൊലീസ് നിയമം
ഏറ്റുമുട്ടലിൽ ഇതുവരെ 98 പൊലീസുകാർക്കാണ് പരിക്കേറ്റതെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറഞ്ഞു.
ശനിയാഴ്ച ഫ്രാൻസിലെ ഏതാണ്ട് 70 നഗരങ്ങളിലാണ് പ്രതിഷേധം നടന്നത്. പുതിയ നിയമം പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും. നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിടുന്നവർക്ക് ഒരു വര്‍ഷം വരെ തടവും 45,000 യൂറോ (39,81,907.17 ഇന്ത്യന്‍ രൂപ) പിഴയുമാണ് ശിക്ഷ.
ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കമനുസരിച്ച് ശനിയാഴ്ച 130,000 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ചയാണ് ഫ്രഞ്ച് പാർലമെന്‍റിൽ വിവാദമായ നിയമനിർമ്മാണം പാസാക്കിയത്.