കേരളം

kerala

ETV Bharat / international

പോളണ്ട് പ്രസിഡന്‍റിന് കൊവിഡ്‌ സ്ഥിരീകരിച്ചു - പോളണ്ട് പ്രസിഡന്‍റിന് കൊവിഡ്‌ സ്ഥിരീകരിച്ചു

ആന്ദ്രെജ് ദുഡയുടെ ആരോഗ്യനില തൃപ്‌തികരം.

Poland Prez  Duda tests positive  positive for coronavirus  Andrzej Duda  COVID positive  coronavirus in poland  medical services  പോളണ്ട് പ്രസിഡന്‍റിന് കൊവിഡ്‌ സ്ഥിരീകരിച്ചു  ആന്ദ്രെജ് ദുഡ
പോളണ്ട് പ്രസിഡന്‍റിന് കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Oct 24, 2020, 7:44 PM IST

വാര്‍സോ: പോളണ്ട് പ്രസിഡന്‍റ്‌ ആന്ദ്രെജ് ദുഡക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും വക്താവ് ബ്ലാസെജ് സ്പൈചാൽസ്‌കി പറഞ്ഞു. അതേസമയം രാജ്യത്ത് കൊവിഡ്‌ വ്യാപനം നിയന്ത്രിക്കുന്നതിന് ശനിയാഴ്‌ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോളണ്ട് സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,628 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ 11,500 പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

ABOUT THE AUTHOR

...view details