മോസ്‌കോ: പക്ഷിക്കൂട്ടത്തെ തട്ടി അപകടാവസ്ഥയിലായ വിമാനം അതിസാഹസികമായി ചോളപ്പാടത്തേക്ക് ലാന്‍റ് ചെയ്‌ത റഷ്യന്‍ പൈലറ്റ് ദാമിര്‍ യുസുപോവിന് അഭിനന്ദനപ്രവാഹം. അഞ്ച് കുട്ടികളടക്കം വിമാനത്തിലുണ്ടായിരുന്ന 23 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളൊഴികെ മറ്റെല്ലാവരെയും പരിശോധനക്കും ചികിത്സക്കും ശേഷം വിട്ടയച്ചു. 2009 ല്‍ ന്യൂയോര്‍ക്കിലെ ഹ്യൂഡ്‌സണില്‍ വിമാനാപകടം സംഭവിച്ചപ്പോൾ അന്നത്തെ പൈലറ്റ് നടത്തിയ രക്ഷാപ്രവര്‍ത്തനം ഓര്‍ത്തെടുത്ത യുസുപോവ് സാഹസികമായി വിമാനം ലാന്‍റ് ചെയ്യുകയായിരുന്നു.
വിമാനം പക്ഷിക്കൂട്ടത്തില്‍ തട്ടി; അതിസാഹസികമായി ലാന്‍റ് ചെയ്‌ത പൈലറ്റിന് അഭിനന്ദനപ്രവാഹം - അതിസാഹസികമായി ലാന്‍റ് ചെയ്‌ത പൈലറ്റിന് അഭിനന്ദനപ്രവാഹം
2009 ല്‍ ന്യൂയോര്‍ക്കിലെ ഹ്യൂഡ്‌സണില്‍ വിമാനാപകടം സംഭവിച്ചപ്പോൾ അന്നത്തെ പൈലറ്റ് നടത്തിയ രക്ഷാപ്രവര്‍ത്തനം ഓര്‍ത്തെടുത്ത ദാമിര്‍ യുസുപോവ് എന്ന റഷ്യന്‍ പൈലറ്റ് സാഹസികമായി വിമാനം ലാന്‍റ് ചെയ്യുകയായിരുന്നു.
![വിമാനം പക്ഷിക്കൂട്ടത്തില്‍ തട്ടി; അതിസാഹസികമായി ലാന്‍റ് ചെയ്‌ത പൈലറ്റിന് അഭിനന്ദനപ്രവാഹം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4159651-thumbnail-3x2-flight.jpg)
വിമാനം പക്ഷിക്കൂട്ടത്തില്‍ തട്ടി; അതിസാഹസികമായി ലാന്‍റ് ചെയ്‌ത പൈലറ്റിന് അഭിനന്ദനപ്രവാഹം
ലോകത്തെമ്പാടുമുള്ള നിരവധി മാധ്യമങ്ങളാണ് യുസുപോവിന്‍റെ സാഹസികതയെ പുകഴ്‌ത്തി മുന്നോട്ടുവന്നത്. ക്രൂവിനെ പ്രശംസിച്ച് റഷ്യന്‍ ഭരണകൂടവും രംഗത്തെത്തി. അഭിഭാഷകനായിരുന്ന യുസുപോവിന് പൈലറ്റ് ആകണമെന്നത് അതിയായ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്‍റെ പിതാവും വൈമാനികനായിരുന്നു.