കേരളം

kerala

ETV Bharat / international

രാജ്യത്ത് 2157 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഫിലിപ്പീന്‍സ് കൊവിഡ് വാര്‍ത്ത

അവധിക്കാല സമ്മേളത്തിന് ശേഷം ആരോഗ്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മരിയ റൊസാരിയോ വെര്‍ഗേരിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Philippines logs 2  157 new COVID-19 infections  ഫിലിപ്പീന്‍സ് കൊവിഡ്  ഫിലീപ്പീന്‍ കൊവിഡ് കണക്ക്  ഫിലിപ്പീന്‍സ് വാര്‍ത്ത  ഫിലിപ്പീന്‍സ് കൊവിഡ് വാര്‍ത്ത
രാജ്യത്ത് 2157 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 7, 2020, 5:21 PM IST

ഫിലിപ്പീന്‍സ്: രാജ്യത്ത് 2157 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 393961 കടന്നതായും മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 252 പേര്‍കൂടി കൊവിഡ് മുക്തരായതോടെ രാജ്യത്തെ കൊവിഡ് രോഗ മുക്തരുടെ എണ്ണം 350216 ആയി. അവധിക്കാല സമ്മേളത്തിന് ശേഷം ആരോഗ്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മരിയ റൊസാരിയോ വെര്‍ഗേരിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് കേരോക്കെ ബാറുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അവധി ആഘോഷിക്കുന്ന കുടുംബങ്ങള്‍ കഴിവതും ആഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details