ലണ്ടനിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് പ്രതിഷേധം - പഷ്‌തൂൺ ജനവിഭാഗം
യുകെയിലെയും യുറോപ്പിലെയും പഷ്‌തൂൺ ജനവിഭാഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്
![ലണ്ടനിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് പ്രതിഷേധം UK government Anti-Pakistan protest London government Pashtun Tahafuz Movement മൻസൂർ പഷ്‌തൂൺ ലണ്ടൻ പാകിസ്ഥാൻ എംബസി പഷ്‌തൂൺ ജനവിഭാഗം പിടിഎം നേതാക്കൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5937513-220-5937513-1580702976813.jpg)
ലണ്ടൻ:മനുഷ്യാവകാശ പ്രവർത്തകനും പഷ്‌തൂണ്‍ തഹഫുസ് പ്രസ്ഥാന സ്ഥാപകനുമായ മൻസൂർ പഷ്‌തൂണിന്‍റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ലണ്ടനിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. യു.കെയിലെയും യുറോപ്പിലെയും പഷ്‌തൂൺ ജനവിഭാഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പിടിഎം നേതാക്കളുടെ ചിത്രങ്ങളും മൻസൂറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെടുന്ന ബാനറുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. പഷ്‌തൂൺ പ്രൊട്ടക്ഷൻ മൂവ്‌മെന്‍റിലെ ഒമ്പത് പേരോടൊപ്പം ജനുവരി 26നാണ് മൻസൂർ പഷ്‌തൂണിനെ അറസ്റ്റ് ചെയ്തത്. സർക്കാരും സൈന്യവും മനുഷ്യാവകാശലംഘനം നടത്തിയെന്നാരോപിച്ച് പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലായി നടത്തിയ റാലികളിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.