പാരീസ്: ഇന്ത്യയുൾപ്പെടെ കാലാവസ്ഥ മലിനീകരണം ഉണ്ടാക്കുന്ന ലോകത്തെ പത്ത് മുൻനിര രാജ്യങ്ങൾക്കെതിരെ പ്രതിഷേധവുമായി പാരീസ് ആക്ടിവിസ്റ്റുകൾ. നൂറ് കണക്കിന് പ്രതിഷേധകരാണ് ശനിയാഴ്‌ച പാരീസ് സിറ്റി ഹാളിന് (Paris City Hall) മുന്നിൽ ഒത്തുകൂടിയത്.
'കാലാവസ്ഥാ നിഷ്ക്രിയത്വം = ജീവിതത്തിനെതിരായ കുറ്റകൃത്യം' ( climate inaction = crime against life) എന്ന് എഴുതിയ ബാനറിനോടൊപ്പം, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ആഞ്ചെല മെർക്കൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ, ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോദി, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മുൻ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുടെ വലിയ ഛായാചിത്രങ്ങളും അവർ ഉയർത്തി കാണിച്ചു.