ജോര്‍ജ് ഫ്ലോയ്‌ഡിന്‍റെ മരണം; കൊവിഡ് പശ്ചാത്തലത്തില്‍ പാരീസിലെ പ്രതിഷേധ പരിപാടി റദ്ദാക്കി - virus fear
കൊവിഡ് പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ പത്ത് പേരില്‍ കൂടുതല്‍ ഒത്തുകൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പാരീസ്: അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്‌ഡിന്‍റെ മരണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ പാരീസില്‍ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധ പരിപാടി പൊലീസ് റദ്ദാക്കി. കൊവിഡ് ഭീതിയെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടി റദ്ദാക്കിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്‌ച വൈകുന്നേരം ഐഫല്‍ ടവറിന് മുന്നില്‍ ഒത്തുകൂടണമെന്ന് ആഹ്വാനം ചെയ്‌ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസ് നടപടി. കൊവിഡ് പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ പത്ത് പേരില്‍ കൂടുതല്‍ ഒത്തുകൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ശനിയാഴ്‌ച പാരീസിലെ യുഎസ് എംബസിക്ക് മുന്നില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടികളും റദ്ദാക്കിയതായി പൊലീസ് അറിയിച്ചു.