ലണ്ടൻ:മുൻ പ്രധാനമന്ത്രിയും പിഎംഎൽ (എൻ) മേധാവിയുമായ നവാസ് ഷെരീഫിനെതിരായ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നടപ്പാക്കുന്നതിൽ പരാജയപ്പെട്ട് പാകിസ്ഥാൻ. കഴിഞ്ഞ വർഷം നവംബറിൽ വൈദ്യചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ നവാസ് ഷെരീഫിന് അനുമതി നൽകിയിരുന്നു. ഈ സഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത്. പാകിസ്ഥാന്‍റെ ആഭ്യന്തര രാഷ്ട്രീയ കാര്യങ്ങളിൽ ഏർപ്പെടില്ലെന്ന് ബ്രിട്ടീഷ് സർക്കാർ പാകിസ്ഥാൻ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ഷെരീഫിന്‍റെ അറസ്റ്റ് വാറണ്ടിൽ ഒപ്പിടാൻ ഒരു മാസത്തോളം പാകിസ്ഥാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. അറസ്റ്റ് നടപ്പാക്കാൻ സഹായിക്കണമെന്ന് ലണ്ടനിലെ പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ അത് നിരസിക്കുകയായിരുന്നു.