ലണ്ടൻ:കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി റെഡ് ലിസ്റ്റിൽ ചേർത്ത നാല് രാജ്യങ്ങളിൽ പാകിസ്ഥാനും ബംഗ്ലാദേശും. ഇവിടങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ഏപ്രിൽ ഒൻപത് വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ നാല് മണി മുതൽ 10 ദിവസം വരെയാണ് നിരോധനം.വെള്ളിയാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിലേക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ പാകിസ്ഥാനും ബംഗ്ലാദേശും - ബംഗ്ലാദേശ്
ഏപ്രിൽ ഒൻപത് വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ നാല് മണി മുതൽ 10 ദിവസം വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇംഗ്ലണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
![ഇംഗ്ലണ്ടിലേക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ പാകിസ്ഥാനും ബംഗ്ലാദേശും Pakistan Bangladesh added to UK COVID travel ban list Pakistan Bangladesh UK COVID travel ban list red list റെഡ് ലിസ്റ്റ് പാകിസ്ഥാൻ ബംഗ്ലാദേശ് പ്രവേശന വിലക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11253159-thumbnail-3x2-lo.jpg)
ഇംഗ്ലണ്ടിലേക്കും പുറത്തേക്കും യാത്ര നിരോധിച്ചിരിക്കുന്ന റെഡ് ലിസ്റ്റിൽ രാജ്യങ്ങളിൽ പാകിസ്ഥാനും ബംഗ്ലാദേശും
അതേസമയം ഫിലിപ്പീൻസ്, കെനിയ എന്നിവിടങ്ങളിലും ജനിതക മാറ്റം സംഭവിച്ച വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നില്ല. ഫിലിപ്പീൻസ്, പാകിസ്ഥാൻ, കെനിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് നിലവിൽ ഇംഗ്ലണ്ടിന്‍റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾ. ബ്രിട്ടീഷ്, ഐറിഷ് സ്വദേശികൾക്ക് (യുകെയിൽ താമസ അവകാശമുള്ളവർക്ക്) 10 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുള്ളൂ.