സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ അധിക്ഷേപം - 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് ലണ്ടനിൽവച്ച് ഇന്ത്യൻജനതയ്ക് നേരെ അധിക്ഷേപം
ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിന ആഘോഷത്തിനിടെയാണ് ലണ്ടനിൽവച്ച് ഇന്ത്യൻ ജനതക്ക് നേരെ പാകിസ്ഥാൻ പ്രതിക്ഷേധകരുടെ അധിക്ഷേപം ഉണ്ടായത്.

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് നടന്ന ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഇന്ത്യൻ ജനതക്ക് നേരെ പാകിസ്ഥാൻ പ്രതിക്ഷേധകരുടെ അധിക്ഷേപം. സിഖ് വിഘടനവാദികൾ ഉൾപ്പെടെയുള്ള പ്രതിക്ഷേധക്കാർ വെള്ളക്കുപ്പിയും മുട്ടയും ജനക്കൂട്ടത്തിന് നേരെ എറിഞ്ഞു. 'തികച്ചും ദൗർഭാഗ്യകരം' എന്നായിരുന്നു ബിജെപി നേതാവ് വിജയ് ചൗതൈവാലെ പ്രതികരിച്ചത്. കല്ലേറിൽ ഇന്ത്യൻ പതാകക്ക് കേടുപാടുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. പതാക ഉയർത്തുന്ന വേളയിൽ പ്രതിക്ഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. കശ്‌മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ചതിനെതിരെയായിരുന്നു മുദ്രാവാക്യങ്ങൾ ഉയർന്നത്. പ്രതിക്ഷേധക്കാർ സ്ത്രീകളും കുട്ടികളും അടങ്ങിയ ജനക്കൂട്ടത്തെ വളഞ്ഞതിനുശേഷം ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
TAGGED:
73rd Independence day abuse