ലണ്ടൻ: സന്നദ്ധപ്രവർത്തകരിൽ കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിക്കുമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. പ്രാഥമിക പരീക്ഷണം വിജയിച്ചാൽ പരിശോധനകൾ വിപുലീകരിക്കുകയും കെനിയ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെഎംആർഐ) ശാസ്ത്രജ്ഞരെ സമീപിച്ച് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ വിപുലീകരിക്കാനൊരുങ്ങി ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞർ - കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ വിപുലീകരിക്കാനൊരുങ്ങി ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞർ
പ്രാഥമിക പരീക്ഷണം വിജയിച്ചാൽ പരിശോധനകൾ വിപുലീകരിക്കുകയും കെനിയ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെഎംആർഐ) ശാസ്ത്രജ്ഞരെ സമീപിച്ച് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് പ്രതിരോധ വാക്സിൻ, കാൻഡിഡേറ്റ് ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിലെയും ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ ചാഡ് Ox1 എൻ കോവ്-19, അഡെനോവൈറസ് വാക്സിൻ വെക്റ്റർ, സ്പൈക്ക് പ്രോട്ടീൻ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. ചാഡ് Ox1 എൻ കോവ്-19 ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തുന്നതിലൂടെ, വൈറസ് മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ ശരീരം പ്രാപ്തമാകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. മേയ് അവസാനത്തോടെ വാക്സിൻ പ്രാഥമിക പരീക്ഷണം ആരംഭിക്കും. പരീക്ഷണം ഫലം കാണിച്ചാൽ, ആദ്യ ഡോസ് വാക്സിനുകൾ സെപ്റ്റംബറോടെ ലഭ്യമാകും. കൊവിഡിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതിനായി എഴുപതോളം ഗവേഷണ ശ്രമങ്ങൾ നിലവിൽ നടക്കുന്നുണ്ട്.