മാഡ്രിഡ്: സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,118 പുതിയ കൊവിഡ് ബാധിതര്‍. 80 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തതായി സ്‌പെയിന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണനിരക്ക് 33,204 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനകം 406 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 8,96,086 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്.
സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 7,118 പുതിയ കൊവിഡ് ബാധിതര്‍
രാജ്യത്ത് ഇതുവരെ 8,96,086 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് മാഡ്രിഡിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്. 268,022 പേര്‍ക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച 1,126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മാഡ്രിഡില്‍ 9,789 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടന്‍, ചൈന, റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 193 രാജ്യങ്ങളിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. ഇതില്‍ 42 എണ്ണം ക്ലിനിക്കല്‍ ട്രയലുകളാണ്.