കീവ്:യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് രാജ്യത്തെ 160 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായോ പൂർണമായോ നശിപ്പിക്കപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് യുക്രൈൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ ഒമ്പതാം ദിനത്തിൽ യുക്രൈനിലെ എനര്‍ഗദാര്‍ നഗരത്തില്‍ റഷ്യ ആക്രമണം ശക്തമാക്കി.
ആണവനിലയത്തിന് നേരെയും റഷ്യ ഷെല്ലിങ് നടത്തുകയാണെന്ന് ആണവനിലയ അധികൃതര്‍ വ്യക്തമാക്കി. യുക്രൈനിലെ മൊത്തം വൈദ്യുത ഉത്പാദനത്തിന്‍റെ കാല്‍ഭാഗവും ഈ നിലയത്തില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്. യുഎസ്, യുകെ, കാനഡ, യൂറോപ്യൻ യൂണിയൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ റഷ്യയുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മോസ്‌കോക്കുമേൽ വിദേശ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഉൾപ്പടെയുള്ളവ ഏർപ്പെടുത്തി. റഷ്യയെ ഇതിനകം സ്വിഫ്‌റ്റിൽ നിന്ന് പുറത്താക്കി.