മോസ്കോ: റഷ്യൻ റിപ്പബ്ലിക്ക് ഓഫ് ടാറ്റർസ്ഥാനിലെ അപ്പാർട്ട്മെന്‍റ് ബ്ലോക്കിൽ ഉണ്ടായ വാതക സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. സെലെനോഡോൾസ്‌കയിലെ ഒൻപത് നില കെട്ടിടത്തിലാണ് വാതക സ്ഫോടനം. വാതക സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിന്‍റെ ചില ഭാഗങ്ങൾ തകർന്നതായി രാജ്യത്തെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു.
മോസ്കോയില്‍ വാതക സ്ഫോടനം; ഒരാള്‍ മരിച്ചു
പാചക വാതക ചോർച്ചയാണ് സ്‌ഫോടനത്തിന്‍റെ കാരണമെന്ന് അധികൃതർ
ടാറ്റർസ്ഥാൻ അപ്പാർട്ട്‌മെന്‍റ് ബ്ലോക്കിലെ ഗ്യാസ് സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു; ഏഴ് പേർക്ക് പരിക്ക്
പാചക വാതക ചോർച്ചയാണ് സ്‌ഫോടനത്തിന്‍റെ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപ്പാർട്ട്മെന്‍റിലെ താമസക്കാരിൽ ഒരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാകാം അപകടകാരണമെന്നും അധികൃതർ അറിയിച്ചു.