ലണ്ടൻ:ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ കൂടുതല്‍ യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യു.കെയില്‍ ശനിയാഴ്ച രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പിന്നാലെ, ജർമനി, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിലും സ്ഥിരീകരിച്ചു.
ഇസ്രയേൽ, ഹോങ്കോങ് എന്നിവിടങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരില്‍ വകഭേദം കണ്ടെത്തി. യു.കെയില്‍ രണ്ട് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതോടെ മാസ്‌ക് ധരിക്കുന്നതിനും അന്തർദേശീയ യാത്രക്കാരെ പരിശോധിക്കുന്നതിനുമുള്ള നിയമങ്ങൾ സര്‍ക്കാര്‍ ശനിയാഴ്ച കർശനമാക്കി.
World On Alert In New Covid Mutantപുതിയ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വ്യാപനം തടയാൻ ലോകരാജ്യങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കി. അതേസമയം, ഒമിക്രോണ്‍ വകഭേദം ഇതിനകം അമേരിക്കയില്‍ ഉണ്ടായിരുന്നെങ്കിൽ താൻ അതിശയപ്പെടില്ലായിരുന്നെന്ന് യു.എസ് ഉന്നത പകർച്ചവ്യാധി വിദഗ്‌ധന്‍ ഡോ. ആന്‍റണി ഫൗസി പറഞ്ഞു. തങ്ങളുടെ രാജ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ അളവിലുള്ള വൈറസ് പടര്‍ന്നിട്ടുണ്ടെങ്കില്‍ അത് ആത്യന്തികമായി എല്ലായിടത്തും പകരുമെന്ന് ഫൗസി അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.