ഒമിക്രോണ്‍ വകഭേദത്തെ തീവ്രത കുറഞ്ഞ വകഭേദങ്ങളുടെ ഗണത്തില്‍ പെടുത്തരുതെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയോസ്. ഒമിക്രോണ്‍ വകഭേദം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് പുതുതായി സ്ഥിരീകരിക്കുന്ന ഭൂരിഭാഗം കൊവിഡ് കേസുകള്‍ക്കും കാരണം ഒമിക്രോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ഡെല്‍റ്റ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. "ഡെല്‍റ്റ വകഭേദങ്ങളുടെയത്ര രോഗ തീവ്രത ഒമിക്രോണ്‍ വകഭേങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതിനാല്‍ ഒമിക്രോണിനെ തീവ്രത കുറഞ്ഞ ഗണത്തില്‍ പെടുത്താന്‍ പാടില്ല. ഒമിക്രോണ്‍ വകഭേദം കാരണവും ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്", ടെഡ്രോസ് അദാനം പറഞ്ഞു.