ബ്രസീലിയ: ബ്രസീലിൽ 24 മണിക്കൂറിനിടെ 52,789 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19,262,518 ആയി. 1,548 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 538,942 ആയി.
17.91 മില്യൺ രോഗികളാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതതരുള്ള രാജ്യങ്ങളിൽ മൂന്നാമതാണ് ബ്രസീൽ. അമേരിക്കയും ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.