കേരളം

kerala

ETV Bharat / international

കാട്ടുതീ; ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തരവാസ്ഥ - ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തരവാസ്ഥ

ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

state of emergency in Sydney  state of emergency by NSW  New South Wales news  Australian Bushfire  ന്യൂ സൗത്ത് വെയില്‍സ്  ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തരവാസ്ഥ  കാട്ടുതീ
കാട്ടുതീ; ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തരവാസ്ഥ

By

Published : Dec 19, 2019, 12:33 PM IST

സിഡ്‌നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ അടിയന്തരാവസ്ഥ. ജൂലൈയില്‍ തീപിടിത്തമുണ്ടായതിന് ശേഷം രണ്ടാമത്തെ അടിയന്തരാവസ്ഥയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഏഴ് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന കാട്ടു തീയില്‍ നിന്ന് കനത്ത പുക ഉയരുന്നതിനാല്‍ സിഡ്നിയില്‍ കനത്ത മൂടല്‍മഞ്ഞാണ്. സ്ഥിതി വഷളായ സാഹചര്യത്തില്‍ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details