സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശജനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് മാക്‌മില്ലന്‍ എന്നിവര്‍ക്ക്. 'അസിമട്രിക് ഓര്‍ഗാനോകാറ്റലിസ്റ്റിസ്' വികസിപ്പിച്ചതിനാണ് പുരസ്‌കാരം.
ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ രംഗത്ത് സ്വാധീനം ചെലുത്താനും രസതന്ത്രത്തെ കൂടുതല്‍ ഹരിതാഭമാക്കാനും സഹായിക്കുന്ന കണ്ടുപിടിത്തത്തിനാണ് ഇരുവര്‍ക്കും പുരസ്‌കാരമെന്ന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സ് അറിയിച്ചു.
സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണോറുമാണ് (8.52 കോടി രൂപ) വിജയികള്‍ക്ക് ലഭിക്കുക. സമ്മാനത്തുക ഇരുവരും പങ്കിടും.