മോസ്കോ: ബ്രിട്ടണില്‍ റഷ്യന്‍ ഡബിള്‍ ഏജന്‍റായ സെര്‍ജി സ്ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്ബെറിയില്‍ നെര്‍വ് ഏജന്‍റ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രധാമന്ത്രി ബോറിസ് ജോണ്‍സണ്‍. റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുടിനോട് ഇക്കാര്യം വ്യക്തമാക്കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
ബെര്‍ലിന്‍ കോണ്‍ഫറന്‍സില്‍ ലിബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് ബോറിസ് ജോണ്‍സണ്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. നിരപരാധികളെ കൊലപ്പെടുത്താനുള്ള ശ്രമവും രാസായുധ ആക്രമണവുമാണ് നടന്നതെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലിബിയ, സിറിയ, ഇറാഖ്, ഇറാൻ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സുരക്ഷയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം യുകെക്കും റഷ്യയ്ക്കും ഉണ്ടെന്ന് ജോൺസൺ അഭിപ്രായപ്പെട്ടു.