ന്യൂസിലാന്‍റിൽ രണ്ട് പേർക്ക് കൊവിഡ് - New Zealand reports 2 more covid cases
നിലവിൽ ന്യൂസിലാന്‍റിൽ 43 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
ന്യൂസിലാന്‍റിൽ രണ്ട് പേർക്ക് കൊവിഡ്
വെല്ലിങ്ടൺ: ന്യൂസിലാന്‍റിൽ പുതുതായി രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓക്‌ലാൻഡിൽ ക്വാറന്‍റൈനിലുണ്ടായിരുന്ന ഒരാൾക്കും ലണ്ടനിൽ നിന്ന് സിംഗപ്പൂർ വഴി ന്യൂസിലാന്‍റിൽ തിരികെയെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ന്യൂസിലാന്‍റിൽ 43 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. വെള്ളിയാഴ്‌ച മാത്രം 5834 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ ആകെ കൊവിഡ് പരിശോധനകൾ 1,132,820 ആയി. ന്യൂസിലാന്‍റിൽ ആകെ 1620 കൊവിഡ് രോഗികളുണ്ട്.
TAGGED:
കൊവിഡ് രോഗികൾ കൂടുന്നു